4 ജില്ലാകളക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം

ജില്ലാ കളക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം. എറണാകുളം കളക്ടര്‍ രേണു രാജിനെ വയനാട്ടിലേക്ക് മാറ്റി. എന്‍എസ്‌കെ ഉമേഷാണ് എറണാകുളത്തെ പുതിയ കളക്ടര്‍. തൃശൂര്‍ കളക്ടര്‍ ഹരിത വി കുമാറിനെ ആലപ്പുഴയിലേക്കും വയനാട് കളക്ടര്‍ എ ഗീതയെ കോഴിക്കോട്ടേക്കും ആലപ്പുഴ കളക്ടര്‍ കൃഷ്ണ തേജയെ തൃശൂരിലേക്കുമാണ് സ്ഥലം മാറ്റിയത്.

നാല് ജില്ലാ കള്കടര്‍മാരെ സ്ഥലം മാറ്റിക്കൊണ്ടാണ് ഐഎഎസ് തലത്തിലെ അഴിച്ചുപണിയില്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. എറണാകുളം ജില്ലാ കളക്ടര്‍ രേണു രാജിനെ വയനാട് ജില്ലാ കളക്ടറായിട്ടാണ് നിയമനം. ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ സ്റ്റാഫ് ഓഫീസറായിരുന്ന എന്‍എസ്‌കെ ഉമേഷാണ് പുതിയ എറണാകുളം ജില്ലാ കളക്ടര്‍. തൃശൂര്‍ കളക്ടറായിരുന്ന ഹരിത വി കുമാറിന് ആലപ്പുഴയിലേക്കാണ് മാറ്റം. ആലപ്പുഴ കളക്ടറായിരുന്ന വിആര്‍കെ തേജയ്ക്കാണ് തൃശൂരിന്റെ ചുമതല. വയനാട് കളക്ടറായിരുന്ന ഗീത എ കോഴിക്കോട് കളക്ടറായി. ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ ചീഫ് ഓഫീസറായി സ്നേഹില്‍ കുമാര്‍ സിംഗിനെ നിയമിച്ചു. ധനവകുപ്പിലെ സ്പെഷ്യല്‍ ഓഫീസറായ മൊഹമ്മദ് വൈ സഫൈറുള്ളയ്ക്ക് ഇ ഹെല്‍ത്തിന്റെ പൂര്‍ണചുമതല കൂടി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News