‘അങ്ങനെ ഞാന്‍ തസ്മിദ ജൊഹാര്‍ ആയി’, ഇന്ത്യയിലെ ആദ്യത്തെ റോഹിങ്ക്യന്‍ ബിരുദധാരി പറയുന്നു

പട്ടിണിയില്ലാതെ മനുഷ്യരെപ്പോലെ സ്വതന്ത്രരായി ജീവിക്കുക എന്നതാവും ലോകമെങ്ങുമുള്ള റോഹീങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ഏറ്റവും വലിയ സ്വപ്‌നം. അതിലും വലിയ സ്വപ്‌നങ്ങള്‍ കണ്ട് അത് നേടിയെടുത്തിരിക്കുകയാണ് തസ്മിദാ ജൊഹാര്‍. ഇന്ത്യയിലെ ആദ്യത്തെ റോഹിങ്ക്യന്‍ ബിരുദധാരിയാണ് തസ്മിദ. കഴിഞ്ഞ ഡിസംബറില്‍ ദില്ലി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് തസ്മിദ ബിരുദം നേടിയത്. ഈയൊരു ലക്ഷ്യത്തിലേക്കെത്താന്‍ തസ്ജിമ നടന്നു തീര്‍ത്ത വഴികള്‍ ഒട്ടും സുഗമമായിരുന്നില്ല.

സാഹചര്യം അനുകൂലമല്ലാതിരുന്നതിനാല്‍ത്തന്നെ വീടും പ്രായവും പേരും ദേശവും ഭാഷയുമെല്ലാം തസ്മിദയ്ക്ക് മാറ്റേണ്ടിവന്നു. മ്യാന്‍മറിലെ റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പിലായിരുന്ന തസ്മിദ ബംഗ്ലാദേശിലും പിന്നീട് വിദ്യാഭ്യാസത്തിനായി ഇന്ത്യയിലുമെത്തുകയായിരുന്നു. സ്വാതന്ത്ര്യത്തിലേക്കുള്ള ഒരേയൊരു വഴി വിദ്യാഭ്യാസമാണന്ന തിരിച്ചറിവാണ് തസ്മിദയെ ഇന്ത്യയിലെത്തിച്ചത്.

രേഖാപ്രകാരം 26 വയസുണ്ടങ്കിലും തനിക്ക് യഥാര്‍ഥത്തില്‍ പ്രായം 24 ആണെന്ന് തസ്മിദ പറയുന്നു. മാതാപിതാക്കള്‍ സാധാരണയായി പെണ്‍കുട്ടികളുടെ പ്രായം രണ്ട് വര്‍ഷം കൂട്ടി നല്‍കും. അങ്ങനെ നല്‍കുന്നത് നേരത്തെ വിവാഹം കഴിക്കാനാണെന്നും തസ്മിദ കൂട്ടിച്ചേര്‍ത്തു. മ്യാന്‍മറില്‍ റോഹിങ്ക്യന്‍ നാമധാരിക്ക് വിദ്യാഭ്യാസം കിട്ടില്ല എന്നുള്ളതുകൊണ്ടാണ് ബുദ്ധിസ്റ്റ് നാമം സ്വീകരിച്ചത്. ‘അങ്ങനെ തസ്മീന്‍ ഫാത്തിമ എന്ന ഞാന്‍ തസ്മിദ ജൊഹാര്‍’ ആയി. സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏക മാര്‍ഗം വിദ്യാഭ്യാസമാണെന്ന് വീട്ടുകാര്‍ക്കും അറിയാമായിരുന്നു, തസ്മിദയുടെ വാക്കുകളില്‍ ആത്മവിശ്വാസം. ടൊറന്റോയിലെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സര്‍ട്ടിഫിക്കറ്റിന് വേണ്ടി കാത്തിരിക്കുന്ന തസ്മിദ ഉപരി പഠനത്തിനായി കാനഡയാണ് ലക്ഷ്യം വയ്ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News