ത്രിപുരയില്‍ മണിക് സാഹ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സാഹയ്ക്കൊപ്പം 8 എംഎല്‍എമാരും മന്ത്രിസഭയിലേക്ക് സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങില്‍ മുന്‍ ബിജെപി മുഖ്യമന്ത്രി ബിപ്ലവ് ദേബ് വര്‍മ്മ പങ്കെടുത്തില്ല. അതേസമയം, ഇടത് സഖ്യകക്ഷികള്‍ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിച്ചു.
ത്രിപുരയുടെ പന്ത്രണ്ടാമത് മുഖ്യമന്ത്രിയായാണ് മണിക് സാഹ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 2016ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാവാണ് മണിക് സാഹ. 2020ല്‍ ത്രിപുരയിലെ ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതല വഹിച്ചിരുന്നു.
പ്രതിമ ഭൗമികിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ബിപ്ലവ് പക്ഷം ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചെങ്കിലും ഫലം കണ്ടില്ല. വീണ്ടും സാഹയെ മുഖ്യമന്ത്രിയായി തീരുമാനിച്ചതിലെ അതൃപ്തി കാരണമാണ് ചടങ്ങില്‍ നിന്ന് ബിപ്ലവ് വിട്ടുനിന്നത്. പ്രതിമ ഭൗമിക് എംപിയായി തന്നെ തുടര്‍ന്നേക്കുമെന്നാണ് സൂചനകള്‍. സത്യപ്രതിജ്ഞ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ എന്നിവര്‍ പങ്കെടുത്തു. അതേസമയം, ഇടതുപക്ഷ സഖ്യകക്ഷികള്‍ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here