നാവിക സേനയുടെ ഹെലികോപ്റ്റര്‍ കടലില്‍ ഇടിച്ചിറക്കി

നാവിക സേനയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടു. സാങ്കേതിക തകരാറിനെ തുടര്‍ന്ന് മുംബൈ തീരത്തിന് സമീപം കടലില്‍ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കി. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മൂന്ന് പേരെയും രക്ഷപ്പെടുത്തിയതായി വ്യോമസേന അറിയിച്ചു. പതിവ് യാത്രക്കിടെയായിരുന്നു അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ (എഎല്‍എച്ച്) അപകടത്തില്‍പ്പെട്ടത്.

‘ഇന്ത്യന്‍ നേവി ALH മുംബൈയില്‍ നിന്നുള്ള പരിശീലന പറക്കലിനിടെ അപകടത്തില്‍പ്പെട്ടു. തുടര്‍ന്ന് മുബൈ തീരത്തോട് ചേര്‍ന്ന് ഇടിച്ചിറക്കുകയായിരുന്നു. ഉടനടി തിരച്ചിലും രക്ഷാപ്രവര്‍ത്തനവും നടത്തി മൂന്ന് ജീവനക്കാരെ സുരക്ഷിതമായി കരക്കെത്തിച്ചെന്നും, നാവിക സേന ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി അറിയിച്ചു.സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News