എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ, എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി

സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടിപറഞ്ഞു. ചൂട് കൂടുന്നത് കണക്കിലെടുത്ത് വിദ്യാര്‍ഥികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ബ്രഹ്മപുരത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ ഏതെങ്കിലും നിലയിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ പരിശ്രമം നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വ്യാഴാചയാണ് എസ്എസ്എന്‍സി, ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ ആരംഭിക്കുന്നത്. 4.19 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. എസ്.എസ്.എല്‍.സി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. രാവിലെ 9.30 മുതലാണ് പരീക്ഷ ആരംഭിക്കുക. ആകെ 2,960 പരീക്ഷാ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. മാര്‍ച്ച് 29 ന് പരീക്ഷ അവസാനിക്കും. മൂല്യനിര്‍ണ്ണയം 70 ക്യാമ്പുകളിലായി ഏപ്രില്‍ 3 മുതല്‍ 26 വരെയുള്ള തീയതികളിലായി പൂര്‍ത്തീകരിക്കും. മെയ് രണ്ടാം വാരത്തില്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News