ഒറ്റയ്ക്ക് പോകുന്നവര്‍ തിരിച്ചെത്തുന്നില്ല, നേപ്പാളിലെ സോളോ ട്രക്കിങിന് നിരോധനം

സാഹസിക യാത്രകളും പര്‍വതാരോഹണവുമെല്ലാം ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ മനസില്‍ ആദ്യമെത്തുന്ന രാജ്യമാണ് നേപ്പാള്‍. ഇപ്പോഴിതാ സഞ്ചാരികളെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് നേപ്പാളില്‍ നിന്നും വരുന്നത്. ഇവിടെ ഇനി മുതല്‍ ഒറ്റയ്ക്ക് ട്രക്കിങ് നടത്താന്‍ സാധിക്കില്ല. നേപ്പാള്‍ ടൂറിസം ബോര്‍ഡാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഏപ്രില്‍ ഒന്ന് മുതലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വിദേശ സഞ്ചാരികള്‍ക്കാണ് ഈ നിയമം ബാധകമാവുക. സുരക്ഷ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്ന് നേപ്പാള്‍ ടൂറിസം ബോര്‍ഡ് വക്താവ് മണിരാജ് ലാമിച്ചനെ അറിയിച്ചു. വിനോദ സഞ്ചാരികള്‍ തനിച്ച് ട്രക്കിങ് നടത്തുമ്പോള്‍, പലപ്പോഴും വഴിതെറ്റുകയും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ എത്തിപ്പെടുകയും ചെയ്യും. ഇത്തരമൊരു സാഹര്യത്തിലാണ് സോളോ ട്രക്കിങുകള്‍ നിരോധിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. സാഹസിക വിനോദസഞ്ചാരത്തിന് ഗൈഡുകള്‍ നിര്‍ബന്ധമാണെന്നും മണിരാജ് കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News