ഉത്തരേന്ത്യക്കാര്‍ ഹോളി ആഘോഷ നിറവില്‍. ആഹ്ലാദാരവങ്ങളില്‍ പരസ്പരം നിറങ്ങള്‍ വാരിത്തൂകി ഹോളി ആഘോഷം പൊടിപൊടിക്കുകയാണ്. പരസ്പരം നിറം പുരട്ടുമ്പോള്‍ ശത്രുത അകലുമെന്നാണ് വിശ്വാസം.
ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നാണ് ഹോളി. വര്‍ണങ്ങളുടെ ഉത്സവമായ ഹോളി ആഘോഷം വസന്തകാലത്തെ വരവേല്‍ക്കുന്നത് കൂടിയാണ്. വര്‍ണങ്ങള്‍ വാരിയെറിഞ്ഞും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും സമ്മാനങ്ങള്‍ നല്‍കിയും ഹോളി ആഘോഷമാക്കുകയാണ് രാജ്യം. ജാതിമതഭേദമന്യേ എല്ലാവരും ഹോളി ആഘോഷത്തില്‍ പങ്കുചേരുകയാണ്.
ഇന്ത്യയുടെ പല ഭാഗത്തും പല ആചാരങ്ങളും ഐതിഹ്യങ്ങളുമാണ് ഹോളിയുമായി ബന്ധപ്പെട്ടുള്ളത്. ഹിന്ദു പുരാണത്തിലുള്ള പ്രഹ്ലാദന്റെ കഥയാണ് മുഖ്യമായും ഹോളിയുടെ അടിസ്ഥാനം. എന്നാല്‍, കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയം, കാമദേവന്റെ ത്യാഗത്തിന്റെ കഥ എന്നിങ്ങനെ ഹോളിയ്ക്ക് ഏറെ ഐതിഹ്യങ്ങള്‍ പറയപ്പെടുന്നുണ്ട്. ഉത്തരേന്ത്യയില്‍ പ്രഹ്ലാദനുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ഹോളിയ്ക്ക് ഏറ്റവും പ്രചാരത്തിലുളളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here