ഹോം വര്‍ക്ക് ചെയ്തില്ല, വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപികയ്ക്കെതിരെ കേസ്

വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയില്‍ അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ഹോം വര്‍ക്ക് ചെയ്തില്ലെന്ന് ആരോപിച്ചാണ് അധ്യാപിക വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ചത്. മാര്‍ച്ച് മൂന്നാം തീയതിയാണ് അധ്യാപിക കുട്ടികളെ മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഗോകുല്‍ നഗര്‍ പ്രദേശത്തുള്ള 10-ഉം 12-ഉം വയസുള്ള സഹോദരങ്ങളെയാണ് ട്യൂഷന്‍ ക്ലാസ് അധ്യാപിക മര്‍ദ്ദിച്ചത്.

കുട്ടികള്‍ വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്താവുന്നത്. വീട്ടുകാരുടെ പരാതിയില്‍ നിസാംപുര പൊലീസ് അധ്യാപികയ്ക്കെതിരെ കേസെടുക്കുകയായിരുന്നു. ഐപിസി പ്രകാരവും 2015-ലെ ജുവനൈല്‍ പ്രൊട്ടക്ഷന്‍ ആക്ടിലെയും സെക്ഷന്‍ 323 പ്രകാരമുള്ള കുറ്റംചുമത്തിയാണ് അധ്യാപികയ്‌ക്കെതിരെ കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News