ഭൂമിക്ക് അപകടകാരിയാകാന്‍ സാധ്യതയുള്ള ഒരു ഛിന്നഗ്രഹം 23 വര്‍ഷത്തിന് ശേഷം ഭൂമിയില്‍ പതിച്ചേക്കാമെന്ന് നാസ റിപ്പോര്‍ട്ട്. 2046 ഫെബ്രുവരി 14ന് ഭൂമിയില്‍ പതിക്കാന്‍ സാധ്യതയുള്ള 2023 DW എന്ന ഛിന്നഗ്രഹത്തെ തടയാന്‍ ഇപ്പോഴേ തയ്യാറെടുപ്പുകള്‍ നടത്തിയതായും നാസ അറിയിച്ചു.
നാസയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഈ ഛിന്നഗ്രഹം ഏകദേശം 49.29 മീറ്റര്‍ വ്യാസമുള്ളതും ഭൂമിയില്‍ നിന്ന് ഏകദേശം 0.12 ജ്യോതിശാസ്ത്ര യൂണിറ്റുകള്‍ (AU) അകലെയുമാണ്. ഭൂമിയുടെ കേന്ദ്രവും സൂര്യന്റെ കേന്ദ്രവും തമ്മിലുള്ള ശരാശരി ദൂരമാണ് ജ്യോതിശാസ്ത്ര യൂണിറ്റ് എന്നത്.
സൂര്യനുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ഛിന്നഗ്രഹം സെക്കന്‍ഡില്‍ 24.64 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിക്കുന്നത്. സൂര്യനുചുറ്റും ഒരു പരിക്രമണം പൂര്‍ത്തിയാക്കാന്‍ ഏകദേശം 271 ദിവസമെടുക്കും. എന്നാല്‍ ഭൂമിക്ക് സമീപമുള്ള വസ്തുക്കളെ അടിസ്ഥാനമാക്കി ഈ കണക്കുകള്‍ മാറാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here