ചാമ്പ്യന്‍സ് ലീഗ്, ചെല്‍സി ക്വാര്‍ട്ടറില്‍

ചാമ്പ്യന്‍സ് ലീഗിലെ ആവേശോജ്വലമായ മത്സരത്തില്‍ ഡോര്‍മുണ്ടിനെതിരെ ചെല്‍സിക്ക് ജയം. ആദ്യപാദ മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ചെല്‍സി സ്വന്തം ഹോം ഗ്രൗണ്ടായ സ്റ്റാംഫ്രോഡ് ബ്രിഡ്ജില്‍ ഏകപക്ഷീയമായ രണ്ട് ഗോളിന്റെ ജയം സ്വന്തമാക്കിയത്. ആദ്യപാദ മത്സരത്തില്‍ ഡോര്‍മുണ്ടിനെതിരായ മത്സരത്തില്‍ എണ്ണം പറഞ്ഞ് കണക്കു തീര്‍ക്കുന്ന പ്രകടനമാണ് ചെല്‍സി സ്വന്തം ഹോം ഗ്രൗണ്ടായ സ്റ്റാന്‍ഫ്രോഡ് ബ്രിഡ്ജ് സ്റ്റേഡിയത്തില്‍ കാഴ്ച്ച വെച്ചത്. തുടക്കം മുതല്‍ അറ്റാക്ക് ചെയ്ത ചെല്‍സി 43-ാം മിനിറ്റില്‍ റഹീം സ്റ്റെര്‍ലിന്റെ തകര്‍പ്പന്‍ ഷോട്ടിലൂടെ ലീഡ് എടുത്തു.

സ്റ്റെര്‍ലിംഗിന്റെ കരിയറിലെ 27-ാം ചാമ്പ്യന്‍സ് ലീഗ് ഗോളായിരുന്നു ഇത്. രണ്ടാം പകുതിയിലും മുന്നേറ്റത്തില്‍ മികച്ച നീക്കങ്ങളുമായി ചെല്‍സി മുന്നിട്ട് നിന്നു. 53-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് കൈ ഹാവെര്‍ട്സ് ചെല്‍സിയുടെ ലീഡ് ഇരട്ടിയാക്കി.
അങ്ങനെ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ ഏകപക്ഷീയമായ രണ്ടു ഗോളിന് തോല്‍പ്പിച്ച് ചെല്‍സി യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചു.

ആദ്യപാദത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ട ചെല്‍സിക്ക് 2-0ന്റെ ജയമെങ്കിലും ചുരുങ്ങിയത് വേണമായിരുന്നു. അവസാനനിമിഷം കളി തിരിച്ചുപിടിക്കാനുള്ള ഡോര്‍മുണ്ടിന്റെ ശ്രമങ്ങളെ അതിജീവിച്ചാണ് ക്ലീന്‍ ചിറ്റോടെ ചെല്‍സി ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചത്. ഗ്രഹാം പോട്ടറിന് കീഴില്‍ പ്രീമീയര്‍ ലീഗില്‍ ഫോം കണ്ടെത്താന്‍ പാടുപെടുന്ന ചെല്‍സിയുടെ ഗംഭീരമായ തിരിച്ചുവരവിനാണ് സ്റ്റാന്‍ഫ്രോഡ് ബ്രിഡ്ജില്‍ നടന്ന മത്സരം സാക്ഷിയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News