സര്‍വ മേഖലയിലും ഗുണമേന്മ ഉറപ്പാക്കുന്നതില്‍ മുന്‍പന്തിയിലാണ് ദുബായ്. അതിനാല്‍ തന്നെ ദുബായിയില്‍ തുടങ്ങുന്ന സകലതും മികച്ച നിലവാരം പുലര്‍ത്തണമെന്നതാണ് അധികാരികളുടെ ലക്ഷ്യവും. ഈ ആശയം സ്വകാര്യ മേഖലകളില്‍ കൂടി വിജയകരമായി തന്നെ നടക്കുന്നുവെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ദുബായിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ മികച്ച നിലവാരം പുലര്‍ത്തുന്നതായാണ് വിദ്യാഭ്യാസ അതോറിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
ദുബായ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ദുബായിലെ 78 ശതമാനം സ്‌കൂളുകളും മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട്. 32ഓളം ഇന്ത്യന്‍ സ്‌കൂളുകളില്‍ നടത്തിയ പരിശോധനയില്‍ നിന്നാണ് പുതിയ റിപ്പോര്‍ട്ട് ലഭ്യമായത്. സ്‌കൂളുകളുടെ ഇംഗ്ലീഷ് ഭാഷാ മികവില്‍ നേരത്തെ 75 ശതമാനമായിരുന്നത് ഈ വര്‍ഷത്തിലേക്കെത്തിയപ്പോള്‍ 84 ശതമാനമായും മെച്ചപ്പെടുത്തിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here