ബ്രഹ്മപുരം തീപിടിത്തം വിഷയത്തില്‍ അടിയന്തിരയോഗം വിളിച്ചു. മുഖ്യമന്ത്രിയാണ് യോഗം വിളിച്ചത്. ഇന്ന് വൈകിട്ട് 5 മണിക്കാണ് യോഗം.
അതേസമയം, ബ്രഹ്മപുരം തീപിടിത്തത്തില്‍ ശാശ്വത പരിഹാരം വേണമെന്ന് ഹൈക്കോടതി. കേരളത്തെ മുഴുവന്‍ ഒരു നഗരമായി കാണണം. മാലിന്യ സംസ്‌കരണത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി വേണം. ഉറവിടത്തില്‍ നിന്ന് തന്നെ മാലിന്യം വേര്‍തിരിക്കണമെന്നും കോടതി വ്യക്തമാക്കി.
പൊതു ഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ നഗരം മുഴുവന്‍ മാലിന്യം കുമുഞ്ഞുകൂടുന്ന സാഹചര്യം ഉണ്ടാകരുത്, അതാണ് കോടതിയുടെ ഉദ്ദേശമെന്നും കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here