മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക്തല പരാതി പരിഹാര അദാലത്ത്

മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക്തല അദാലത്ത് നടത്താന്‍ മന്ത്രിസഭാ യോഗ തീരുമാനം. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍, മെയ് മാസങ്ങളിലാകും അദാലത്ത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുന്നതിന് എന്റെ കേരളം പ്രദര്‍ശന വിപണന മേളയും സംഘടിപ്പിക്കും.

താലൂക്ക് തലത്തില്‍ പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് കളക്ടറേറ്റിലെയും ബന്ധപ്പെട്ട താലൂക്കിലെയും വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് അദാലത്ത് നടത്തുക. ജില്ലാതലത്തില്‍ അദാലത്തിന്റെ ചുമതല മന്ത്രിമാര്‍ക്കാണ്. നടത്തിപ്പ്, സംഘാടനം എന്നിവ ജില്ലാ കളക്ടര്‍മാരുടെ ചുമതലയാണ്. അദാലത്തിലേക്ക് പരിഗണിക്കേണ്ട പരാതികള്‍ ഏപ്രില്‍ 1 മുതല്‍ 10 വരെയുളള പ്രവൃത്തി ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് നല്‍കാം. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായും നേരിട്ടും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസുകളിലും പരാതികള്‍ സമര്‍പ്പിക്കാം. ഇതിനാവശ്യമായ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കും.

ഭൂമി സംബന്ധമായ വിഷയങ്ങള്‍, തണ്ണീര്‍ത്തട സംരക്ഷണം, ക്ഷേമ പദ്ധതികള്‍, പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, സാമൂഹ്യ സുരക്ഷ പെന്‍ഷന്‍, പരിസ്ഥിതി മലിനീകരണം, മാലിന്യ സംസ്‌കരണം, തെരുവുനായ ശല്യവും സംരക്ഷണവും, വയോജന സംരക്ഷണം, കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ, പൊതുജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷന്‍കാര്‍ഡ്, വന്യജീവി ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണവും നഷ്ടപരിഹാരവും, കൃഷിയും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങിയവയാണ് അദാലത്തിന്റെ പരിഗണനയില്‍ വരുക. സര്‍ക്കാരിന്റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍, ജനോപകാര പദ്ധതികള്‍ എന്നിവ പ്രചരിപ്പിക്കുന്നതിന് എല്ലാ ജില്ലകളിലും ‘എന്റെ കേരളം 2023 പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കും. ഏപ്രില്‍ 1 മുതല്‍ മെയ് 30 വരെയാണ് മേളകള്‍ നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News