മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ വ്യക്തിപരമായ സൈബര്‍ ആക്രമണങ്ങളെ അപലപിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ വ്യക്തിപരമായ സൈബര്‍ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. വാര്‍ത്തകളോടുള്ള വിയോജിപ്പും പ്രതിഷേധവും പ്രകടിപ്പിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അതുകൂടി വാര്‍ത്തയില്‍ നല്‍കുന്ന രീതിയാണ് പൊതുവേ മലയാള മാധ്യമങ്ങള്‍ പിന്തുടരുന്നത്. ഏതെങ്കിലും മാധ്യമ സ്ഥാപനത്തെ പിന്തുണയ്ക്കുന്നതിന്റെയോ എതിര്‍ക്കുന്നതിന്റെയോ ഭാഗമായി ചില മാധ്യമ പ്രവര്‍ത്തകരെ തിരഞ്ഞു പിടിച്ച് സൈബര്‍ ഇടങ്ങളില്‍  വ്യക്തിപരമായി അധിക്ഷേപിക്കുന്നത്  അംഗീകരിക്കാന്‍ കഴിയില്ലെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളില്‍ മുമ്പ് പങ്കുവെച്ച സ്വകാര്യ ചിത്രങ്ങളും കുടുംബ ചിത്രങ്ങളും അടക്കം ദുരുപയോഗിച്ചാണ് ഇത്തരം സംഘടിത അധിക്ഷേപം. എതിര്‍പ്പ് സ്ത്രീകളായ മാധ്യമപ്രവര്‍ത്തകരോടാകുമ്പോള്‍ അവരെ അശ്ലീല ചുവയിലാണ് ചിലര്‍ അധിക്ഷേപിക്കുകയും ചിത്രീകരിക്കുകയും ചെയ്യുന്നത്. അത്യന്തം നീചമായ ആക്രമണമാണ് സ്ത്രീകളായ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തുന്നത്. ഇത്തരം അധിക്ഷേപങ്ങളോടുള്ള ശക്തമായ പ്രതിഷേധം  കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അറിയിച്ചു. ഇത്തരം ക്രിമിനലുകള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെയുഡബ്ല്യുജെ പ്രസിഡന്റ് എംവി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News