സാങ്കേതികവിദ്യയുടെ വികാസത്തിനൊപ്പം സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും വര്‍ധിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്ത് 60 ശതമാനം വനിതകള്‍ മാത്രമാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. ലോകം വളരുമ്പോഴും സ്ത്രീകളുടെ സാമൂഹിക അവസ്ഥയില്‍ ആശങ്ക നിലനില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്ത്രീകളെ അടുക്കളയില്‍ നിന്നും അരങ്ങത്തെത്തിക്കാനായി കലാരൂപങ്ങള്‍ പിറന്ന നാടാണ് നമ്മുടേത്. സമൃദ്ധമായ ചരിത്രമുള്ള നാടാണ് കേരളം. കേരളത്തിലെ കുടുംബശ്രീ ലോകത്തിന് മുന്നിലും ശ്രദ്ധിക്കപ്പെട്ടുവെന്നും പ്രതിബന്ധങ്ങളെ തട്ടിനീക്കികൊണ്ടേ മുന്നേറാന്‍ കഴിയൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എത്തിക്കാനുള്ള കെ ഫോണ്‍ പദ്ധതി പൂര്‍ത്തീകരിച്ചുവരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകത്ത് നിലനില്‍ക്കുന്ന ഡിജിറ്റല്‍ ഡിവൈഡിന് സാമ്പത്തികമായ വശമല്ലാതെ സാമൂഹികമായ വശങ്ങളുണ്ട്. നമ്മുടെ നാട് ഡിജിറ്റല്‍ ഡിവൈഡ് കുറയ്ക്കാനായി കാര്യക്ഷമമായി ഇടപ്പെടുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര വനിതാ ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here