മനീഷ് സിസോദിയയെ ജയിലിനുള്ളില്‍ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം

ദില്ലി മദ്യനയ അഴിമതി ആരോപണ കേസില്‍ അറസ്റ്റിലായ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കൊലപ്പെടുത്താന്‍ ഗൂഢാലോചനയെന്ന് ആരോപണം. തീഹാര്‍ ജയിലിലെ ഒന്നാം നമ്പര്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത് സിസോദിയയെ വധിക്കാന്‍ ബിജെപി നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് എഎപി ആരോപിക്കുന്നത്. വിചാരണ തടവുകാരനായ സിസോദിയയെ കുറ്റവാളികളെ പാര്‍പ്പിക്കുന്ന ഒന്നാം നമ്പര്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. അത് കൊണ്ട് അദ്ദേഹത്തിന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും എഎപി വ്യക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. ജയിലിനുള്ളില്‍ വെച്ച് സിസോദിയ കൊല്ലപ്പെട്ടേക്കാമെന്ന് എഎപി എംപി സഞ്ജയ് സിംഗും നേരത്തേ ഇതേ ആരോപണം ഉന്നയിച്ചിരുന്നു.

അതേ സമയം എഎപി വക്താവ് ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് ജയില്‍ അധികൃതര്‍ പ്രതികരിച്ചു. സിസോദിയയുടെ സുരക്ഷ കണക്കിലെടുത്ത് പ്രത്യേക വാര്‍ഡിലാണ് പാര്‍പ്പിച്ചിരിക്കുന്നത് എന്ന് അവര്‍ വ്യക്തമാക്കി. എഎപി ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ജയില്‍ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News