ഏഷ്യാനെറ്റ് ന്യൂസിന് മുഴുവന്‍ സമയം പൊലീസ് സംരക്ഷണം നല്‍കാനാവില്ല: ഹൈക്കോടതി

ഏഷ്യാനെറ്റ് ന്യൂസിന് മുഴുവന്‍ സമയം പൊലീസ് സംരക്ഷണം നല്‍കാനാവില്ലെന്ന് ഹൈക്കോടതി. സുരക്ഷ ആവശ്യപ്പെടുമ്പോള്‍ അതിന്റെ കാരണം വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു. കൊച്ചി ബ്യൂറോയിലെ എസ്എഫ്‌ഐ പ്രതിഷേധത്തിന് ശേഷം മറ്റെന്തെങ്കിലും സംഭവം ഉണ്ടായോയെന്നും കോടതി ചോദിച്ചു. ഏഷ്യാനെറ്റ് ന്യൂസിനെതിരായ ആരോപണം അതീവ ഗുരുതരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഓഫീസുകള്‍ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് എന്‍ നഗരേഷ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍ ഓഫീസുകള്‍ക്കാണ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നത്.

അതേസമയം, പി വി അന്‍വര്‍ എം എല്‍ എ യുടെ മൊഴിയെടുത്തു. കോഴിക്കോട് വെച്ചാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. ഏഷ്യാനെറ്റ് തെളിവുകള്‍ ഒളിപ്പിച്ച് വെച്ചതായും സത്യം തെളിയുമെന്നും അന്‍വര്‍ പ്രതികരിച്ചു. കേസില്‍ ഏഷ്യാനെറ്റ് ജീവനക്കാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് പോക്സോ കോടതി മാര്‍ച്ച് 10 ലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News