സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതനായ ഷുക്കൂര്‍ വക്കീലിന് ഭീഷണി

സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതനായ ഷുക്കൂര്‍ വക്കീലിന് പരോക്ഷ ഭീഷണി. കൗണ്‍സില്‍ ഫോര്‍ ഫത്വ & റിസേര്‍ച്ചിന്റെ പേരില്‍ ഇറങ്ങിയ പ്രസ്താവനയിലാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതനായ ഷുക്കൂര്‍ വക്കീലിനെ പരോക്ഷമായി ഭീഷണിപ്പെടുത്തുന്നത്. ഈ പ്രസ്താവന ഷുക്കൂര്‍ വക്കീല്‍ ഫെയ്‌സ്ബുക്കിലും പങ്കുവച്ചിട്ടുണ്ട്.

ഇസ്ലാമിക നിയമങ്ങള്‍ ജീവിതത്തില്‍ മുറപോലെ കൊണ്ടു നടക്കുന്നു എന്ന് സ്വയം പ്രഖ്യാപിക്കുന്ന വ്യക്തി, സ്‌പെഷ്യല്‍ മാര്യേജ് ആക്ട് അനുസരിച്ചാണ് രണ്ടാം വിവാഹം നടത്തുന്നത് എന്നത് വിരോധാഭാസമാണ് എന്ന കുറ്റപ്പെടുത്തലാണ് പ്രസ്തവനയുടെ തുടക്കത്തില്‍ ഉള്ളത്. തങ്ങളുടെ സ്വാര്‍ത്ഥത വേണ്ടി മാത്രം മതത്തെ ഉപയോഗിക്കുന്നവരുടെ ഇത്തരം നാടകങ്ങളിലൊന്നും വിശ്വാസികള്‍ വഞ്ചിതരാകില്ല. മത നിയമങ്ങളെ അവഹേളിക്കാനും വിശ്വാസികളുടെ ആത്മവീര്യം തകര്‍ക്കാനുള്ള കുത്സിത നീക്കങ്ങളെ അവര്‍ ശക്തമായി പ്രതിരോധിക്കുക തന്നെ ചെയ്യും പ്രസ്താവന വ്യക്തമാക്കുന്നു.

ഈ പ്രസ്താവനയോടുള്ള പ്രതികരണമെന്ന നിലയിലാണ് ഷുക്കൂര്‍ വക്കീല്‍ ഈ പ്രസ്താവനയുടെ കോപ്പി കൂടി പങ്കുവച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ‘മത നിയമങ്ങളെ ഒന്നും അവഹേളിക്കുന്നില്ല. ഒരു വിശ്വാസിയുടെയും ആത്മവീര്യം തകര്‍ക്കാനും ഉദ്ദേശിക്കുന്നില്ല. അതു കൊണ്ട് എനിക്കെതിരെ ഒരു ശക്തമായ പ്രതിരോധവും വേണ്ട സഹോദരങ്ങളെ. ‘പ്രതിരോധം’ എന്ന വാക്കിനെ തെറ്റായി ധരിച്ച് ഏതെങ്കിലും ഒരാള്‍ എന്നെ കായികമായി അക്രമിക്കുവാന്‍ തുനിഞ്ഞാല്‍ അതിന്റെ പൂര്‍ണ്ണമായ ഉത്തരവാദികള്‍ ഈ സ്റ്റേറ്റ്‌മെന്റ് ഇറക്കിയവര്‍ മാത്രമായിരിക്കും. നിയമ പാലകര്‍ ശ്രദ്ധിക്കുമെന്നു കരുതുന്നു’വെന്നും ഷുക്കൂര്‍ വക്കീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഷുക്കൂര്‍ വക്കീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണമായി വായിക്കാം

നന്ദി.
പടച്ചവന്‍ അനുഗ്രഹിക്കട്ടെ. എല്ലാ മനുഷ്യരെയും തുല്യരായി കാണുവാന്‍ കഴിയുന്ന കാലം വരുമെന്നു തന്നെയാണ് പ്രതീക്ഷ. മത നിയമങ്ങളെ ഒന്നും അവഹേളിക്കുന്നില്ല. ഒരു വിശ്വാസിയുടെയും ആത്മവീര്യം തകര്‍ക്കാനും ഉദ്ദേശിക്കുന്നില്ല. അതു കൊണ്ട് എനിക്കെതിരെ ഒരു ശക്തമായ പ്രതിരോധവും വേണ്ട സഹോദരങ്ങളെ. ‘പ്രതിരോധം’ എന്ന വാക്കിനെ തെറ്റായി ധരിച്ച് ഏതെങ്കിലും ഒരാള്‍ എന്നെ കായികമായി അക്രമിക്കുവാന്‍ തുനിഞ്ഞാല്‍ അതിന്റെ പൂര്‍ണ്ണമായ ഉത്തരവാദികള്‍ ഈ സ്റ്റേറ്റ്‌മെന്റ് ഇറക്കിയവര്‍ മാത്രമായിരിക്കും. നിയമ പാലകര്‍ ശ്രദ്ധിക്കുമെന്നു കരുതുന്നു.
സ്‌നേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News