യുവതിയെ അപകട ശേഷം കബളിപ്പിക്കാന്‍ ശ്രമം, പാരാഗ്ലൈഡിംഗ് കമ്പനി ഉടമകള്‍ ഒളിവില്‍

വര്‍ക്കലയിലെ പാപനാശനം ബീച്ചില്‍ പാരാഗ്ലൈഡിംഗിനിടയില്‍ ഉണ്ടായ അപകടത്തിന് പിന്നാലെ കമ്പനി ഉടമകള്‍ ഒളിവില്‍. ഫ്‌ലൈ അഡ്വഞ്ചേഴ്‌സ് സ്‌പോര്‍ട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ഇതിന്റെ ഉടമകള്‍ ഒളിവില്‍ പോയിരിക്കുന്നത്. സംഭവത്തില്‍ മൂന്നു 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാരാഗ്ലൈഡിംഗ് ട്രെയിനര്‍ സന്ദീപ്, പാരാഗ്ലൈഡിംഗ് കമ്പനി ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ് എന്നിവരാണ് അറസ്റ്റിലായത്. അപകടകരമായി പറക്കല്‍ നടത്തിയതിന് പൊലീസ് എടുത്ത കേസിലാണ് നടപടി.

അതേസമയം അപകടത്തില്‍ പരിക്കേറ്റ കോയമ്പത്തൂര്‍ സ്വദേശിയായ പവിത്രയില്‍ നിന്നും അപകട ശേഷം പാരാഗ്ലൈഡ് ജീവനക്കാര്‍ സ്റ്റാമ്പ് ഒട്ടിച്ച വെള്ള പേപ്പറില്‍ ഒപ്പിട്ടു വാങ്ങിച്ചിരുന്നു. ആശുപത്രി ജീവനക്കാരിയെന്ന വ്യാജേന എത്തിയാണ് ഇവര്‍ പേപ്പര്‍ ഒപ്പിട്ടു വാങ്ങിയത്.

ഇന്നലെ വൈകിട്ടാണ് വര്‍ക്കല പാപനാശത്ത് പാരാഗ്ലൈഡിംഗിനിടെ അപകടം ഉണ്ടായത്. പാപനാശം കടപ്പുറത്തെ ഹൈമാസ്റ്റ് വിളക്കില്‍ പറക്കലിനിടയില്‍ പാരാഗ്ലൈഡിംഗ് ട്രെയിനര്‍ സന്ദീപും, പവിത്രയും കുടുങ്ങുകയായിരുന്നു. കാറ്റിന്റെ ദിശ മാറിയതുമൂലം ഗ്ലൈഡറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായിരുന്നു അപകടകാരണം. ഇന്നലെ വൈകിട്ട് നാലിനായിരുന്നു സംഭവം. ഏകദേശം 100 അടി ഉയരമുള്ള വിളക്കുതൂണില്‍ ഇരുവരും രണ്ട് മണിക്കൂറോളമാണ് കുടുങ്ങിക്കിടന്നത്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് ശേഷം ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News