എല്ലാവരോടും അദ്ദേഹം ഓകെയാണെന്ന് പറയാന്‍ പറഞ്ഞു, ബാലയുടെ ഭാര്യ

കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലായ നടന്‍ ബാലയുടെ ആരോഗ്യ വിവരം അറിയിച്ച് ഭാര്യ എലിസബത്ത്. ബാല ഐസിയുവില്‍ തുടരുകയാണ് എന്നും തനിക്ക് കുഴപ്പമൊന്നുമില്ല എന്ന് എല്ലാവരേയും അറിയിക്കാന്‍ അദ്ദേഹം പറഞ്ഞു എന്നും എലിസബത്ത് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

‘ബാല ചേട്ടന്‍ ഐസിയുവിലാണ്. ഇന്നലെ കണ്ടപ്പോള്‍ പുള്ളിക്ക് ആകെ വിഷമം ന്യൂസ് പബ്ലിക്ക് ആയതാണ്. എല്ലാവരോടും പുള്ളി ഓകെയാണെന്ന് പറയാന്‍ പറഞ്ഞു. പുള്ളി ഒരു സ്ട്രോങ്ങ് പേഴ്സണാണ്. കഴിഞ്ഞ മൂന്ന്, നാല് വര്‍ഷങ്ങളായി ഇതുപോലെയുള്ള വിഷയങ്ങള്‍ ഉണ്ടാവുകയും അദ്ദേഹം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ച് വരികയും ചെയ്തിട്ടുണ്ട്. ഇത്തവണയും അദ്ദേഹം സ്ട്രോങ്ങായി തിരിച്ച് വരും. അദ്ദേഹത്തിനെ നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തുക’ എലിസബത്ത് ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലയെ മുന്‍ പങ്കാളി അമൃത സുരേഷും മകള്‍ അവന്തികയും ഗോപി സുന്ദറും മറ്റ് കുടുംബാംഗങ്ങളും സന്ദര്‍ശിച്ചിരുന്നു. ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ വിഷ്ണു മോഹന്‍, നിര്‍മ്മാതാവ് ബാദുഷ, പിആര്‍ഒ വിപിന്‍ കുമാര്‍, ലുലു മീഡിയ ഹെഡ് സ്വരാജ് എന്നിവരും ബാലയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തി കണ്ടു. ചെന്നൈയില്‍ നിന്നും ഇന്നലെ വൈകീട്ടോടെ ബാലയുടെ സഹോദരന്‍ ശിവ അടക്കം മറ്റ് ബന്ധുക്കള്‍ എത്തി. ആശുപത്രി അധികൃതരുമായി ബന്ധുക്കള്‍ ബാലയുടെ ആരോഗ്യ നിലയെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News