സിഗരറ്റ് വലിച്ച്, മാരകായുധവുമായി റീല്‍സ് വീഡിയോ; തമന്നയെ തേടി പൊലീസ്

ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ മാരകായുധങ്ങളുമായി റീല്‍സ് വീഡിയോ പോസ്റ്റ് ചെയ്ത യുവതിയെ തെരഞ്ഞ് പൊലീസ് ‘ഫാന്‍സ് കോള്‍ മീ തമന്ന’ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് തമിഴ്‌നാട് വിരുദുനഗര്‍ സ്വദേശിനി വിനോദിനി എന്ന തമന്ന (23) വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നത്.

യുവതിയെ പിടികൂടാനായി കോയമ്പത്തൂര്‍ സിറ്റി പൊലീസ് പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചു. മാരകായുധങ്ങളുമായി റീല്‍സ് ചെയ്യുന്ന തമന്ന നേരത്തെ കഞ്ചാവ് കേസിലടക്കം പിടിയിലായിട്ടുണ്ടെന്ന് കോയമ്പത്തൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ വി.ബാലകൃഷ്ണന്‍ പറഞ്ഞു.

2021-ലാണ് കഞ്ചാവ് കൈവശംവെച്ചതിന് യുവതിയെ അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ സംഘത്തില്‍പ്പെട്ട യുവാക്കള്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന പ്രാഗ ബ്രദേഴ്‌സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലും യുവതി സജീവമായിരുന്നു. സമ്പന്നകുടുംബങ്ങളില്‍പ്പെട്ട യുവാക്കളുമായി അടുപ്പം സ്ഥാപിച്ച് ഇവരെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടുന്നതും യുവതിയുടെ ശീലമാണ്.

യുവതി ഒട്ടേറെ മാരകായുധങ്ങളുമായാണ് മിക്ക വീഡിയോകളിലും ഇവര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. യുവതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നുമാണ് പൊലീസിന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News