കൊലപാതക ശേഷം കേരളത്തില്‍ നിന്നും കടന്നയാള്‍ 17 വര്‍ഷത്തിന് ശേഷം സൗദിയില്‍ പിടിയില്‍

കേരളത്തിലെ റിസോര്‍ട്ട് ഉടമയെ കൊലപ്പെടുത്തി ഗള്‍ഫിലേക്ക് രക്ഷപ്പെട്ടയാള്‍ 17 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. സൗദി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മലപ്പുറം മോങ്ങം സ്വദേശി മുഹമ്മദ് ഹനീഫയാണ് ഒന്നര പതിറ്റാണ്ടുകള്‍ക്ക് ശേഷം പൊലീസ് വലയിലാകുന്നത്.

നാല് മാസം മുമ്പാണ് ഇയാളെ സൗദി പൊലീസ് പിടികൂടിയത്. നിലവില്‍ ഇയാള്‍ സൗദി ജയിലിലാണ്. പ്രതിയെ നാട്ടിലെത്തിക്കുന്നതിനായി കേരള പൊലീസ് റിയാദിലെത്തിയിട്ടുണ്ട്. പ്രതിയുമായി ശനിയാഴ്ച വൈകിട്ട് എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക് തിരിക്കും.

വയനാട് വൈത്തിരി ജങ്കിള്‍ പാര്‍ക്ക് റിസോര്‍ട്ട് ഉടമ ചേവായൂര്‍ വൃന്ദാവന്‍ കോളനിയിലെ അബ്ദുള്‍ കരീമിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മുഹമ്മദ് ഹനീഫ. ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ പ്രതി ഒരുതവണ നേപ്പാള്‍ വഴി നാട്ടില്‍ എത്തുകയും പിന്നീട് മടങ്ങി പോയതായി കേരള പൊലീസിന് വിവരം ലഭിച്ചിരുന്നു. നാട്ടില്‍ എത്തിയ ഇയാള്‍ക്കെതിരെ കഞ്ചാവ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration