കൊച്ചി മെട്രോ രണ്ടാംഘട്ടം, ബദല്‍ റൂട്ടുകള്‍ക്കായി പരിശോധന

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനു മുന്നോടിയായി പരിശോധന നടന്നു. മെട്രോ അലൈന്‍മെന്റ് വരുന്ന റൂട്ടില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ഗതാഗതം സുഗമമാക്കാനുമായുള്ള ബദല്‍ റൂട്ടുകള്‍ നിശ്ചയിക്കുന്നതിനായാണ് പരിശോധന നടന്നത്.

മെട്രോ റെയില്‍ ഉദ്യോഗസ്ഥരോടൊപ്പം പൊലീസ്, മോട്ടോര്‍വാഹന വകുപ്പ്, തൃക്കാക്കര നഗരസഭ, ജിസിഡിഎ ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു. അലൈന്‍മെന്റ്, ബദല്‍ റൂട്ടുകള്‍ എന്നിവ കണക്കാക്കാനായി LiDar ഡ്രോണ്‍ സര്‍വ്വേയും മുന്‍പ് നടത്തിയിരുന്നു. വിശദമായ റിപ്പോര്‍ട്ട് ജനപ്രതിനിധികളുടെ മുന്‍പാകെ ചര്‍ച്ചയ്ക്കായി സമര്‍പ്പിക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ അധികൃതര്‍ അറിയിച്ചു.

രണ്ടാം ഘട്ടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പായി ബദല്‍ റൂട്ടുകള്‍ ജനങ്ങളെ അറിയിക്കാനുള്ള നടപടികളും കൊച്ചി മെട്രോ സ്വീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News