മരത്തില്‍ പറന്നു കയറി കോഴി, വീഡിയോ വൈറല്‍

കൗതുകം തോന്നുന്ന പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്നാണ് വൈറലാവുന്നത്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

കോഴി മരത്തിന്റെ ഏറ്റവും മുകളില്‍ കയറിയ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാവുന്നത്. കോഴികള്‍ക്ക് അധികം ദൂരം പറക്കാന്‍ കഴിയില്ലെന്നത് ഏവര്‍ക്കും അറിയാം. അവ നടക്കുകയും ചെറിയ ദൂരങ്ങളില്‍ പറക്കുകയും ചെയ്യുന്നതാണ് പതിവ്. എന്നാല്‍, ഈ വീഡിയോയില്‍ കോഴി ഒരു പൊക്കമുള്ള മരത്തിന്റെ മുകളില്‍ കയറി, അതിലെ പഴങ്ങള്‍ കൊത്തിത്തിന്നുന്നത് കാണാം.

ഒരു യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോ നിരവധി പേരാണ് ഇതിനകം കണ്ടത്. കൂടാതെ, പൊക്കത്തില്‍ നിന്ന് ദൂരേക്ക് കോഴി പറക്കുന്നതും വീഡിയോയില്‍ കാണാം. ഈ കൗതുകമുള്ള വീഡിയോക്ക് നിരവധി ലൈക്കുകളും കമന്റുകളുമാണ് ലഭിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News