ബ്രഹ്‌മപുരം തീപിടിത്തം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും മറ്റന്നാളും അവധി

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചു. വടവുകോട് – പുത്തന്‍കുരിശ് കിഴക്കമ്പലം , കുന്നത്തുനാട് പഞ്ചായത്തുകളിലും, തൃക്കാക്കര തൃപ്പൂണിത്തുറ മരട് നഗരസഭകളിലും കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി.

അങ്കണവാടികള്‍ മുതല്‍ കോളേജ് തലം വരെ അവധിയായിരിക്കും. എന്നാല്‍ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഉള്‍പ്പെടെ പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല.

അതേസമയം ബ്രഹ്‌മപുരം തീപിടിത്തത്തില്‍ ശാശ്വത പരിഹാരം വേണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. കേരളത്തെ മുഴുവന്‍ ഒരു നഗരമായി കാണണം. മാലിന്യ സംസ്‌കരണത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി വേണം. ഉറവിടത്തില്‍ നിന്ന് തന്നെ മാലിന്യം വേര്‍തിരിക്കണമെന്നും കോടതി വ്യക്തമാക്കി.

പൊതു ഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ നഗരം മുഴുവന്‍ മാലിന്യം കുമിഞ്ഞുകൂടുന്ന സാഹചര്യം ഉണ്ടാകരുത്, അതാണ് കോടതിയുടെ ഉദ്ദേശമെന്നും കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News