നിറങ്ങളില്‍ കുളിച്ച്, ഹോളി ആഘോഷിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം

ഹോളി ആഘോഷമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ബാറ്റര്‍ ശുഭ്മാന്‍ ഗില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. ഗില്‍ തന്നെയാണ് ടീം ബസില്‍നിന്നുള്ള വിഡിയോ പകര്‍ത്തിയത്. നിറങ്ങളില്‍ കുളിച്ച് വിരാട് കോഹ്ലി പാട്ടുപാടി നൃത്തം ചെയ്യുന്നതും താരങ്ങള്‍ക്കുമേല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വര്‍ണം വിതറുന്നതും മറ്റു താരങ്ങള്‍ കൂടെ ചേരുന്നതുമാണ് വിഡിയോയിലുള്ളത്.

വ്യാഴാഴ്ചയാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റ്. ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള അവസാന ടെസ്റ്റ് അഹമ്മദാബാദിലാണ് അരങ്ങേറുന്നത്. ഇതില്‍ ജയം നേടിയാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ആസ്ട്രേലിയയോട് ഏറ്റുമുട്ടാന്‍ അവസരം ലഭിക്കുമെന്നതിനാല്‍ വര്‍ധിത വീര്യത്തോടെയാവും ഇന്ത്യന്‍ ടീം ഇറങ്ങുക. ആദ്യ രണ്ട് ടെസ്റ്റുകളും ആധികാരികമായി ജയിച്ച ഇന്ത്യ, മൂന്നാമത്തേതില്‍ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുകയായിരുന്നു. 10 വര്‍ഷത്തിനിടെ നാട്ടില്‍ ഇന്ത്യയുടെ മൂന്നാമത്തെ മാത്രം തോല്‍വിയായിരുന്നു ഇന്‍ഡോറിലേത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News