നമ്മുടെ കറികളിലെ ഒഴിച്ചു കൂടാനാവാത്ത ഒരു ഘടകമാണ് കറിവേപ്പിലയെങ്കിലും അത് കഴിക്കുന്നവര്‍ വളരെ കുറവാണ്. സാധരണ കറികളിലിടുന്ന കറിവേപ്പില നമ്മള്‍ എടുത്ത് കളയാറാണ് പതിവ്. കറിവേപ്പിലയുടെ ആരോഗ്യത്തെ കുറിച്ച് പലര്‍ക്കും അറിയാത്തതുകൊണ്ടാണ് പലപ്പോഴും കറിവേപ്പില കഴിക്കാതെ ദൂരേക്ക് വലിച്ചെറിയുന്നത്.
വിവിധ രോഗങ്ങള്‍ക്ക് ഒറ്റമൂലിയായി ഉപയോഗിക്കാവുന്ന ഒരു ഉത്തമ ഔഷധമാണ് കരിവേപ്പില. കറിവേപ്പില വെന്ത വെള്ളം കുടിച്ചാല്‍ ഉദര രോഗങ്ങള്‍ക്ക് ശമനം ലഭിക്കും. കാലുകള്‍ വിണ്ടുകീറുന്നതിന് കറിവേപ്പിലയും മഞ്ഞളും തൈരില്‍ അരച്ച് കുഴമ്പാക്കി രാത്രി ഉറങ്ങുന്നതിന് മുമ്പ് പുരട്ടിയാല്‍ മതി.
കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരില്‍ അരച്ച് തലയില്‍ തേച്ച് അരമണിക്കൂറിന് ശേഷം കുളിക്കുന്നത് പതിവാക്കിയാല്‍ പേന്‍, താരന്‍, എന്നിവ നിശേഷം ഇല്ലാതാവും. കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ഒരു മാസം പതിവായി കഴിച്ചാല്‍ അലര്‍ജി ശമിക്കാന്‍ നല്ലതാണ്. കറിവേപ്പിലയുടെ കുരുന്നില ദിവസം പത്തെണ്ണം വീതം ചവച്ചു കഴിച്ചാല്‍ വയറുകടി കുറയും.
ഇറച്ചി കഴിച്ചുണ്ടാവുന്ന ദഹനക്കുറവിന് ഇഞ്ചിയും കറിവേപ്പിലയും അരച്ച് മോരില്‍ കലര്‍ത്തി കഴിച്ചാല്‍ മതി. ഇത്രയും ഔഷധ ഗുണങ്ങളുള്ള കറിവേപ്പില ഇനി ാരും ദൂരേക്ക് വലിച്ചെറിയരുത്. പകരം ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടത്. കുട്ടികള്‍ക്കും കറിവേപ്പില വളരെ നല്ലതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here