ദില്ലിയില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണു

ദില്ലിയില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണു. ബജന്‍പുര വിജയ് പാര്‍ക്കിലെ കെട്ടിടമാണ് റോഡിലേക്ക് തകര്‍ന്നു വീണത്. അഗ്നിരക്ഷാസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

കെട്ടിടം തകരാനുള്ള കാരണമെന്താണെന്ന് കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഈ മാസം ഒന്നിന് നോര്‍ത്ത് ദില്ലിയിലെ നാല് നില കെട്ടിടം തകര്‍ന്നുവീണിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിരുന്നില്ല.


 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News