ആണുങ്ങളില്ലാത്ത പെണ്ണുങ്ങള്‍

ന്യൂയോര്‍ക്കിലെ തുണിമില്ലില്‍ ജോലി ചെയ്തിരുന്ന സ്ത്രീ തൊഴിലാളികള്‍ അവകാശത്തിനായി അന്നത്തെ മുതലാളി വര്‍ഗത്തിനെതിരെ നടത്തിയ പ്രക്ഷോഭത്തിന് ഐതിഹാസികമായ ചരിത്രമുണ്ട്. 1857 മാര്‍ച്ച് 8-ന് ആദ്യമായി അവര്‍ തെരുവുകളിലിറങ്ങി.1500 തൊഴിലാളി സ്ത്രീകള്‍ , നിത്യവേതനത്തിനു ജോലിയെടുക്കുന്ന അടിസ്ഥാനവര്‍ഗ്ഗത്തില്‍ പെട്ട 1500 പേര്‍, നടത്തിയ ആ തൊഴിലാളി ജാഥയുടെ ഓര്‍മ്മപ്പെടുത്തല്‍ ആണ് വനിതാ ദിനം .

ബിസിനസ്സും ടെക്‌നോളജിയും, യുദ്ധരംഗവും ബഹിരാകാശവുമടക്കം ഒരിക്കല്‍ അപ്രാപ്യമെന്ന് തോന്നിയിരുന്ന എല്ലാ മേഖലകളുടെയും ചില്ലുകൂടാരങ്ങള്‍ തകര്‍ക്കുന്ന നിരവധി സ്ത്രീകളെ നമ്മcommen womenള്‍ ആഘോഷിക്കുന്നു. എന്നാല്‍ പകലന്തിയെ കൂട്ടിമുട്ടിക്കാന്‍ സമയത്തോട് സമരം ചെയ്യുന്ന, ഇരുട്ടിനെയോ ഉച്ച വെയിലിനെയോ വക വയ്ക്കാത്ത ചിലരുണ്ട്. ഹാള്‍ ഓഫ് ഫെയിമുകളിലെ ചിത്രങ്ങളില്‍ വരാത്തവര്‍, അഭിമുഖങ്ങളിലും അംഗീകാരങ്ങളിലും ആഘോഷിക്കപ്പെടാത്തവര്‍. ജീവിതം കരുപ്പിടിക്കാനായി ഓരോ ദിനവും ലോകത്തോട് മല്ലിടുന്നവരാണിവര്‍. തുല്യതയെക്കുറിച്ചോ ഐതിഹാസികസമരങ്ങളെക്കുറിച്ചോ ചിന്തിക്കാന്‍ ഒരു പക്ഷെ സമയമില്ലാത്തവര്‍. തൊഴിലിന്റെ ചൂളയില്‍ ഒരു കുടുംബത്തിന് തന്നെ തണലേകുന്നവര്‍. ജീവിതം തന്നെ സമരമാക്കിയ ഇവരുടെ പ്രതിരോധങ്ങളുടെ കഥയാണ് ഈ വനിതാ ദിനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News