സുധാകരന്‍ സമ്പൂര്‍ണ്ണ പരാജയമെന്ന് കൊടിക്കുന്നില്‍ സുരേഷ്

ബ്ലോക്ക്-ഡിസിസി തല പുനഃസംഘടന പ്രതിസന്ധിയില്‍. പലതവണ പട്ടിക കൈമറാന്‍ തീയതി നല്‍കിയിട്ടും ഡിസിസികള്‍ ലിസ്റ്റ് കൈമാറിട്ടില്ല. പട്ടിക കൈമാറിയത് മൂന്ന് ഡിസിസികള്‍ മാത്രമാണ്. നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നേതാക്കളും രംഗത്തെത്തി. സുധാകരന്‍ സമ്പൂര്‍ണ്ണ പരാജയമെന്ന് കെപിസിസി യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് വിമര്‍ശിച്ചു.

ഭാരവാഹി യോഗത്തില്‍ നേതൃത്വത്തിനെതിരെ രൂഷവിമര്‍ശനം ഉണ്ടായി. സംഘടന നിര്‍ജീവമാണ്. പാര്‍ട്ടിയില്‍ കൂടിയാലോചന നടക്കുന്നില്ലെന്നും വിമര്‍ശനം ഉണ്ടായി. അതേസമയം എം.കെ.രാഘവന്റെ പരസ്യപ്രതികരണം അനുചിതമെന്ന് കെ.സുധാകരന്‍ പറഞ്ഞു.

രാഘവനെതിരെ ശക്തമായ നടപടി വേണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം. ഈ നിലപാട് കെപിസിസി യോഗത്തിലും നേതാക്കള്‍ ഉന്നയിച്ചു. അതേസമയം എഐസിസി തള്ളിക്കളഞ്ഞ 60 അംഗ പട്ടിക സംബന്ധിച്ചും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പട്ടിക ഏകപക്ഷീയമെന്നാണ് വിമര്‍ശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News