പതിനൊന്ന് മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്കെതിരെ സൈന്യം

ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പതിനൊന്ന് ചൈനീസ് ബ്രാന്‍ഡ് ഫോണുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് സൈനികര്‍ക്ക് മുന്നറിയിപ്പുമായി സൈനിക രഹസ്യാന്വേഷണ വിഭാഗം. ചൈനീസ് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ മറ്റ് കമ്പനികളുടെ ഫോണുകളിലേക്ക് എത്രയും വേഗം മാറുന്നതാണ് ഉചിതമെന്നാണ് സൈനികര്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം.

രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളില്‍ നിര്‍മ്മിച്ച ഫോണുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് കുടുംബാംഗങ്ങളെയും പിന്തിരിപ്പിക്കണമെന്നും രഹസ്യാന്വേണ വിഭാഗത്തിന്റെ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. വണ്‍പ്ലസ്, ഒപ്പോ, റിയല്‍മി അടക്കം ഇന്ത്യന്‍ വിപണിയില്‍ അറിയപ്പെടുന്ന 11ചൈനീസ് മൊബൈല്‍ ബ്രാന്‍ഡുകളെ കുറിച്ചാണ് മുന്നറിയിപ്പില്‍ പറയുന്നത്.

മുമ്പും ഇത്തരം നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും അത് പൂര്‍ണ്ണമായും പാലിക്കപ്പെട്ടിട്ടില്ല എന്നും പുതിയ നിര്‍ദ്ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു. ചൈനയുടെ ഉദ്ദേശ്യങ്ങളും അവര്‍ നിര്‍മ്മിക്കുന്ന മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിന്റെ അപകടസാധ്യതയും എല്ലാവര്‍ക്കും അറിയാം എന്നും ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News