പീഡിപ്പിക്കാന്‍ ശ്രമിച്ച പരിശീലകനില്‍ നിന്ന് രക്ഷപ്പെടാന്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി

പീഡിപ്പിക്കാന്‍ ശ്രമിച്ച പരിശീലകനില്‍ നിന്ന് രക്ഷപ്പെടാന്‍ ഇരുപതുകാരിയായ വിദ്യാര്‍ത്ഥിനി ഒന്നാം നിലയില്‍ നിന്ന് ചാടി. സംഭവത്തില്‍ സ്‌ക്വാഷ് പരിശീലകന്‍ മുരുകേശനെ കസ്റ്റഡിയിലെടുത്തു. തമിഴ്നാട് കായിക വികസന അതോറിറ്റിയുടെ കീഴില്‍വരുന്ന കാഞ്ചീപുരം ജില്ലാ സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ പരിശീലകനാണ് മുരുകേശന്‍.

വിദ്യാര്‍ത്ഥിനി അയല്‍ക്കാരോട് സംഭവം വെളിപ്പെടുത്തിയതോടെയാണ് പുറത്തറിഞ്ഞത്. തുടര്‍ന്ന് അയല്‍വക്കക്കാരുടെ സഹായത്തോടെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥിനി തന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അക്കാദമയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

എന്നാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓഫീസില്‍ ഇല്ലെന്നും തന്റെ വീട്ടിലാണെന്നു പരിശീലകന്‍ പറയുകയായിരുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടണമെങ്കില്‍ തന്റെ വീട്ടിലേക്കെത്താനും ഇയാള്‍ ആവശ്യപ്പെട്ടു. മുരുകേശന്റെ നിര്‍ദ്ദേശപ്രകാരം വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

മുരുകേശന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനിയുടെ മേല്‍ ഇയാള്‍ ബലം പ്രയോഗിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളില്‍ നിന്ന് രക്ഷപ്പെടുന്നതിനായി വിദ്യാര്‍ത്ഥിനി ഒന്നാം നിലയില്‍ നിന്നും എടുത്തു ചാടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് മുരുകേശനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News