വനിതാ ക്രിക്കറ്റ് ലീഗില്‍ പിറന്നത് അതിവേഗ അര്‍ദ്ധ സെഞ്ചറി

വെടിക്കെട്ട് ബാറ്റിംഗുകള്‍ തുടര്‍ക്കഥയാവുന്ന വനിതാ പ്രീമിയര്‍ ലീഗില്‍ അതിവേഗ അര്‍ദ്ധ സെഞ്ച്വറി പിറന്നു. ഗുജറാത്ത് ജയന്റ്‌സിന്റെ ഓപ്പണറായ സോഫിയ ഡങ്ക്‌ലിയാണ് ഏറ്റവും കുറഞ്ഞ പന്തുകളില്‍ അര്‍ദ്ധ സെഞ്ച്വറി നേടി ലീഗില്‍ പുതിയ റെക്കോര്‍ഡ് കുറിച്ചത്.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഡങ്ക്‌ലി വെറും 18 പന്തുകളില്‍ നിന്നാണ് 50 റണ്‍സ് കടന്നത്. 11 ഫോറുകും മൂന്ന് സിക്‌സുകളും അടക്കം മത്സരത്തില്‍ താരം 28 പന്തുകളില്‍ 65 റണ്‍സാണ് അടിച്ചു കൂട്ടിയത്. 45 പന്തില്‍ 67 റണ്‍സ് നേടിയ ഹാര്‍ലിന്‍ ഡിയോള്‍ ആണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍.ആദ്യം വിക്കറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News