ജനകീയ പ്രതിരോധ ജാഥ നാളെ ഇടുക്കി ജില്ലയില്‍

എറണാകുളം ജില്ലയിലെ പര്യടനങ്ങള്‍ക്ക് ശേഷം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ നാളെ ഇടുക്കി ജില്ലയില്‍ പ്രവേശിക്കും. രാവിലെ 9 മണിക്ക് ജില്ലാ അതിര്‍ത്തിയായ പേരുമാങ്ങണ്ടത്ത് ജാഥയ്ക്ക് സ്വീകരണം നല്‍കും.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന ജാഥയില്‍ ഒന്നര ലക്ഷത്തോളം പേര്‍ പങ്കുചേരും. രണ്ടു ദിവസങ്ങളിലായാണ് ഇടുക്കി ജില്ലയില്‍ ജനകീയ പ്രതിരോധ ജാഥയുടെ പര്യടനം. നാളെ രാവിലെ 8 മണിക്ക് ജില്ലാ അതിര്‍ത്തിയായ പെരുമാങ്ങണ്ടത്ത് നേതാക്കള്‍ ജാഥക്ക് സ്വീകരണം നല്‍കും.

ആദ്യ ദിനം പ്രധാനമായും തൊടുപുഴ, അടിമാലി, നെടുങ്കണ്ടം എന്നിവിടങ്ങളിലാണ് സ്വീകരണ പരിപാടികള്‍ ഒരുക്കിയിട്ടുള്ളത്. രണ്ടാം ദിനം കട്ടപ്പന വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലെ സ്വീകരണ സമ്മേളനങ്ങള്‍ക്ക് ശേഷം 35-ാം മൈലില്‍ യാത്രയയപ്പ് സമ്മേളനം നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News