സിനിമയില്‍ അവസരം നല്‍കാമെന്ന വാഗ്ദാനം നല്‍കി യുവതിയെ കോഴിക്കോട്ടെ ഫ്‌ലാറ്റില്‍ വച്ച് പീഡിപ്പിച്ച കേസില്‍ അന്വേഷണം സീരിയല്‍ നടിയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. യുവതിയെ പ്രതികള്‍ക്ക് പരിചയപ്പെടുത്തിയ സീരിയല്‍ നടിയില്‍ നിന്ന് പൊലീസ് മൊഴിയെടുത്തതായിട്ടാണ് സൂചനകള്‍.
സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പ്രതികള്‍ കോട്ടയം സ്വദേശിനിയായ 24 കാരിയെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ലഹരി മരുന്ന് ചേര്‍ത്ത ജ്യൂസ് നല്‍കി യുവതിയെ പീഡിപ്പിച്ചെന്നുമാണ് കേസ്. തിരൂരങ്ങാടി, പരപ്പനങ്ങാടി സ്വദേശികളാണ് കേസിലെ പ്രതികളെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. പ്രതികളെല്ലാം ഒളിവിലാണ്. കഴിഞ്ഞ ശനിയാഴ്ച കോഴിക്കോട് നഗരത്തിലെ ഫ്‌ലാറ്റില്‍വച്ച് പീഡനത്തിനിരയായെന്നാണ് യുവതി നടക്കാവ് പൊലീസിന് പരാതി നല്‍കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here