ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഒരു ചോദ്യമാണ്. കേള്‍ക്കുമ്പോള്‍ അത് കുസൃതി ചോദ്യമാണെന്ന് തോന്നുമെങ്കിലും സംഗതി അങ്ങനെ അല്ല. ബുദ്ധിപൂര്‍വം വളരെ ചിന്തിച്ചാല്‍ മാത്രമേ ചോദ്യത്തിന് ഉത്തരം കിട്ടുകയുള്ളൂ. നിരവധി ആളുകളുടെയെടുത്ത് ഈ ചോദ്യം ചോദിക്കുന്നുണ്ടെങ്കിലും ആര്‍ക്കും ഉത്തരം കണ്ടെത്താനായില്ല.
ഒടുവില്‍ ഐഐടി, ജെഇഇ, നീറ്റ് പരീക്ഷകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികളെ, പരിശീലിപ്പിക്കുന്ന നിഖില്‍ ആനന്ദ് എന്ന അധ്യാപകന്‍ ആ ചോദ്യത്തിന് ഉത്തരം നല്‍കി.
ചോദ്യം ഇതായിരുന്നു, 10 മീറ്റര്‍ പൊക്കത്തില്‍ നിന്ന് ഒരു കരടി താഴേക്ക് വീഴുന്നു, രണ്ടിന്റെ സ്‌ക്വയര്‍റൂട്ട് (1.414) സെക്കന്‍ഡുകളിലാണ് കരടി താഴെ വന്നു വീഴുന്നത്. അങ്ങനെയെങ്കില്‍ കരടിയുടെ നിറം എന്താണ്?.
അധ്യാപകനായ നിഖില്‍ ബുദ്ധിപൂര്‍വമാണ് ചോദ്യത്തിന് ഉത്തരം നല്‍കിയത്. ഈ ചോദ്യത്തിന്റെ ഉത്തരം വെള്ളനിറം എന്നാണ്. ഇനി ഇത് എങ്ങനെ കണ്ടെത്തിയെന്ന് നോക്കാം. ന്യൂട്ടന്റെ ചലന ഇക്വേഷന്‍ അനുസരിച്ച് ഭൂഗുരുത്വ ത്വരണം എത്രയെന്ന് കണക്കുകൂട്ടി അതില്‍ നിന്നും 10 മീറ്റര്‍ പെര്‍ സ്‌ക്വയര്‍ സെക്കന്‍ഡ് എന്ന ഉത്തരം ലഭിച്ചു. ഭൂഗുരുത്വബലം ഭൂമിയില്‍ 9.8 മുതല്‍ 10 മീറ്റര്‍ പെര്‍ സ്‌ക്വയര്‍ സെക്കന്‍ഡ് വരെയുണ്ട്. ഇതില്‍ ധ്രുവപ്രദേശത്തിലാണ് 10എന്ന മൂല്യം ഉള്ളത്. അതിനാല്‍ കരടി വീണത് ധ്രുവപ്രദേശത്താണെന്ന് മനസിലാക്കാം. ധ്രുവപ്രദേശത്തുള്ളത് ധ്രുവക്കരടികളാണ്. ഇവയുടെ നിറം വെള്ളയാണ്.
— sh (@midnightmmry) March 3, 2023
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here