അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയും ഐഎസ്ആര്‍ഒയും ചേര്‍ന്ന് വികസിപ്പിച്ച ഉപഗ്രഹം ഇന്ത്യയിലെത്തി. ഇരു ഏജന്‍സികളുടെയും സംയുക്ത സംരംഭമായ സിന്തറ്റിക് അപ്പറേച്ചര്‍ സാറ്റ്‌ലൈറ്റായ സി-7 ആണ് ബുധനാഴ്ച അമേരിക്കന്‍ വിമാനം ബംഗലൂരുവില്‍ എത്തിച്ചത്. 2,800 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ഒരു എസ്യുവി കാറിന്റെ വലിപ്പമാണ് ഉപഗ്രഹത്തിനുള്ളത്. 2024ല്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ഉപഗ്രഹം വിക്ഷേപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബഹിരാകാശ രംഗത്ത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് നാസയും ഐഎസ്ആര്‍ഒയും കൈകോര്‍ത്തത്. ഭൂമിയിലെ വിവിധ പ്രകൃതി പ്രതിഭാസങ്ങള്‍ നിരീക്ഷിക്കാനായി തയ്യാറാക്കിയ ഉപഗ്രഹമാണ് സി-7. ഭൂമിയിലെ ആവാസവ്യവസ്ഥ, ഭൗമോപരിതലത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവ നിരീക്ഷിക്കാനും ഭൂകമ്പം, അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങള്‍, സുനാമി തുടങ്ങിയ പ്രകൃതിദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനും ഉപഗ്രഹത്തിന് സാധിക്കും. മണ്ണിടിച്ചില്‍, ഉരുള്‍പ്പൊട്ടല്‍ സാധ്യത പഠിക്കാനും ഹിമാലയന്‍ പര്‍വ്വതങ്ങള്‍ നിരീക്ഷിക്കാനുമാണ് ഐഎസ്ആര്‍ഒ ഈ ഉപഗ്രഹത്തെ ഉപയോഗിക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here