ചില നിയമ ബിരുദധാരികളുടെ എൻറോൾമെന്റ് അപേക്ഷകൾ താൽക്കാലികമായി സ്വീകരിക്കാൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച ഹൈക്കോടതി ഉത്തരവിനെതിരെ ബാർ കൗൺസിൽ ഓഫ് കേരള. എറണാകുളത്തെ ഗവണ്‍മെന്റ് ലോ കോളേജിലെ 2019-22 ബാച്ചിലെ പത്ത് നിയമ ബിരുദധാരികള്‍ ബാര്‍ കൗണ്‍സില്‍ ഈടാക്കുന്ന 15,900 രൂപ ഫീസിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
നിയമാനുസൃതമായി നിശ്ചയിച്ചിരിക്കുന്ന നാമമാത്രമായ 750 രൂപ സ്വീകരിച്ച് ചില നിയമ ബിരുദധാരികളുടെ എന്റോള്‍മെന്റ് അപേക്ഷകള്‍ താല്‍ക്കാലികമായി സ്വീകരിക്കാനാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുകയാണ് ബാര്‍ കൗണ്‍സില്‍.
അപേക്ഷകരില്‍ നിന്നും എന്റോള്‍മെന്റിന്റെ നടപടികള്‍ പാലിക്കുന്നതിന് ആവശ്യമായ ഫീസുകള്‍ ഈടാക്കുന്നതില്‍ നിന്ന് ബാര്‍ കൗണ്‍സിലിന് നിയമപരമായ തടസ്സമൊന്നുമില്ലെന്നാണ് ബാര്‍ കൗണ്‍സിലിന്റെ ഹര്‍ജിയില്‍ പറയുന്നത്. പുറത്തുനിന്നുള്ള വരുമാനമോ സഹായ ഗ്രാന്റോ ലഭിക്കാത്ത ഒരു സ്വയംഭരണ സ്ഥാപനമാണ് ബാര്‍ കൗണ്‍സിലെന്നും ഡിവിഷന്‍ ബെഞ്ചിന് സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here