നാഗാലാന്‍ന്റില്‍ തന്റെ പാര്‍ട്ടി പ്രതിപക്ഷത്തിരിക്കില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാര്‍. നാഗാലാന്റിലെ മുഖ്യമന്ത്രി നെഫ്യു റിയോ പാര്‍ട്ടിയായ എന്‍ഡിപിപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പിന്തുണക്കാനാണ് തീരുമാനം.
നാഗാലാന്റില്‍ എന്‍ഡിപിപിടെ സഖ്യകക്ഷിയാണ് ബിജെപി. എന്‍സിപി സര്‍ക്കാരിന്റെ ഭാഗമാകുമോ അതോ പുറത്തുനിന്നുള്ള സര്‍ക്കാരിനെ പിന്തുണയ്ക്കുമോ എന്ന കാര്യത്തില്‍ ഇത് വരെ വ്യക്തതയില്ല.
നാഗാലാന്‍ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 12 സീറ്റുകളില്‍ ഏഴും നേടി എന്‍സിപി പ്രതിപക്ഷ പാര്‍ട്ടികളില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്‍ഡിപിപിക്കും ബിജെപിക്കും പുറമേ ഏറ്റവും വലിയ മൂന്നാമത്തെ ഒറ്റകക്ഷിയാണ് എന്‍സിപി. പ്രതിപക്ഷ നേതൃസ്ഥാനം എന്‍സിപിക്ക് ലഭിക്കുമായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗമാകാനാണ് താല്‍പര്യമെന്ന് എന്‍സിപി എംഎല്‍എമാര്‍ കേന്ദ്രനേൃത്വത്തെ അറിയിക്കുകയായിരുന്നു.
നാഗാലന്‍ഡ് നിയമസഭയില്‍ എന്‍സിപിക്ക് ഏഴ് സീറ്റാണുള്ളത്. എന്‍ഡിപിപിക്ക് 25, ബിജെപി 12 എന്നിങ്ങനെയാണ് കക്ഷിനില. എന്‍സിപിക്ക് പുറമേ, എന്‍പിപി, എന്‍പിഎഫ്, ലോക് ജനശക്തി പാര്‍ട്ടി, എല്‍ജെപി, ആര്‍പിഐ, ജനതാദള്‍ (യു) എന്നീ പാര്‍ട്ടികളും സ്വതന്ത്ര അംഗങ്ങളും എന്‍ഡിപിപി-ബിജെപി സഖ്യ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ നാഗാലാന്റില്‍ പ്രതിപക്ഷമില്ലാത്ത അവസ്ഥയാണ്. എന്‍ഡിപിപിയുടെ നെഫ്യു റിയോ അഞ്ചാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് എന്‍സിപി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here