വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് ജയിലിലേക്ക്

വിദ്വേഷ പ്രസംഗം നടത്തുകയും സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പോസ്റ്റുകള്‍ പ്രചരിപ്പിക്കുകയും ചെയ്ത ബിജെപി തമിഴ്‌നാട് സംസ്ഥാന കമ്മിറ്റി അംഗം ആര്‍ കല്യാണരാമന് തടവ് ശിക്ഷ. മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗത്തിയതിനാണ് ചെന്നൈ എഗ്മോര്‍ കോടതി ശിക്ഷ വിധിച്ചത്. 163 ദിവസത്തെ തടവാണ് ബിജെപി നേതാവിന് ലഭിച്ചത്. മുമ്പ് തുടര്‍ച്ചയായി മതവിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയതിന് 2021 ഫെബ്രുവരിയില്‍ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലാക്കിയിരുന്നു.

ഭാരതീയ ജനത മസ്ദൂര്‍ മഹാസംഘിന്റെ മുന്‍ ദേശീയ സെക്രട്ടറിയായ ഇദ്ദേഹത്തിനെതിരെ വിടുതലൈ ശിറുതൈകള്‍ കക്ഷി നേതാവും അഭിഭാഷകനുമായ ഗോപിനാഥ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചെന്നൈ സിറ്റി ക്രൈംബ്രാഞ്ചാണ് കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News