കണ്ണൂര്‍ സ്‌ക്വാഡിനൊപ്പം ഇനി പത്ത് ദിവസം മമ്മൂട്ടി വയനാട്ടില്‍

മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‌ക്വാഡിന്റെ അടുത്ത ഷെഡ്യൂള്‍ മാര്‍ച്ച് 9ന് വയനാട്ടില്‍ ചിത്രീകരണം ആരംഭിക്കും. പത്തു ദിവസത്തെ ചിത്രീകരണമാണ് കണ്ണൂര്‍ സ്‌ക്വാഡിന് വയനാട്ടില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അതിന് ശേഷം എറണാകുളമാണ് ചിത്രത്തിന്റെ അടുത്ത ലൊക്കേഷന്‍.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പൂനെ ഷെഡ്യൂള്‍ പൂര്‍ത്തിയായത്. പൂനെ ഷെഡ്യൂള്‍ പൂര്‍ത്തിയായതിന്റെ സൂചനയുമായി കഴിഞ്ഞ ദിവസം അടിക്കുറുപ്പുകളൊന്നുമില്ലാതെ മമ്മൂട്ടി ട്വിറ്ററില്‍ ഒരു സെല്‍ഫി ചിത്രം പങ്കുവച്ചിരുന്നു.

മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. ഇന്‍വെസ്റ്റിഗേറ്റര്‍ ത്രില്ലറായ കണ്ണൂര്‍ സ്‌ക്വാഡിന്റെ ഫസ്റ്റ്‌ലുക്ക് വൈറലായിരുന്നു. റോബി വര്‍ഗ്ഗീസ് രാജാണ് ചിത്രത്തിന്റ സംവിധായകന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News