കാലുകളിൽ ക്യാമറയും മൈക്രോ ചിപ്പും; ചാരപ്രാവിനെ പിടികൂടി മത്സ്യത്തൊഴിലാളികൾ

ഒഡീഷയിൽ ‘ചാരപ്രാവി’നെ പിടികൂടി മത്സ്യത്തൊഴിലാളികൾ. ക്യാമറയും മൈക്രോ ചിപ്പും കാലുകളിൽ ഘടിപ്പിച്ച നിലയിലുള്ള പ്രാവിനെ ഒഡീഷയിലെ ജഗത്​സിങ്പുർ ജില്ലയിലെ മത്സ്യബന്ധന ബോട്ടിൽ നിന്നാണ് പിടികൂടിയത് . ചാരപ്രവർത്തനത്തിന് ഉപയോഗിക്കുന്ന പ്രാവാണിതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പ്രാവിന്റെ ചിറകിലും അന്യഭാഷയിൽ ചിലത് എഴുതിയിട്ടുണ്ട്.

ഫൊറൻസിക് ലാബിലെ വിശദമായ പരിശോധനയ്ക്കു ശേഷമേ പ്രാവിന്റെ കാലുകളിൽ ഘടിപ്പിച്ചിട്ടുള്ള ഉപകരണങ്ങളെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News