വനിതാ ക്രിക്കറ്റ് ലീഗ്; ഗുജറാത്ത് ജയന്റ്സിന് വിജയം

വനിതാ ക്രിക്കറ്റ് ലീഗിൽ ബാംഗ്ലൂർ  റോയൽ   ചലഞ്ചേഴ്സിനെതിരെ ഗുജറാത്ത് ജയന്റ്സിന് വിജയം. പതിനൊന്ന് റൺസിനാണ് ജയൻ്റ്സ് ആർസിബിയെ തകർത്തത്. ലീഗിലെ ഏറ്റവും വേഗതയേറിയ  മത്സരത്തിൽ  ആദ്യം ബാറ്റ് ചെയ്ത  ജയൻ്റ്സ് ഗുജറാത്ത് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടി. ഗുജറാത്തിൻ്റെ ഓപണറായ സോഫിയ ഡങ്ക്ലിയാണ് ഏറ്റവും കുറഞ്ഞ പന്തുകളിൽ അർദ്ധ സെഞ്ച്വറി നേടി ലീഗിൽ പുതിയ റെക്കോർഡ് കുറിച്ചത്.ഡങ്ക്ലി വെറും 18 പന്തുകളിൽ നിന്നാണ് 50 റൺസ് കടന്നത്.  11 ഫോറുകും മൂന്ന് സിക്സുകളും അടക്കം മത്സരത്തിൽ താരം 28 പന്തുകളിൽ 65 റൺസാണ് അടിച്ചു കൂട്ടിയത്.45 പന്തിൽ 67 റൺസ് നേടിയ ഹാർലിൻ ഡിയോൾ ആണ് ഗുജറാത്തിൻ്റെ ടോപ് സ്കോറർ.

മറുപടി ബാറ്റിംഗിനിറങ്ങിയ  റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 190 നേടാനേ കഴിഞ്ഞുള്ളു.45 പന്തിൽ 66 റൺസ് നേടിയ സോഫി ഡിവൈൻ ആണ് ആർസിബിയുടെ ടോപ് സ്കോറർ.  45 പന്തിൽ 67 റൺസ് നേടിയ ഹാർലിൻ ഡിയോൾ ആണ് ഗുജറാത്തിൻ്റെ ടോപ് സ്കോറർ.ആദ്യം വിക്കറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News