കൂടത്തായി കൊലപാതകം: ആറാം സാക്ഷിയുടെ വിസ്താരം ഇന്ന്

കൂടത്തായി കൊലപാതക പരമ്പരയിലെ  റോയ് തോമസ് വധക്കേസിൽ, ആറാം സാക്ഷിയും റോയ് തോമസിന്റെ അയൽക്കാരനുമായ ബാവ എന്ന എൻപി  മുഹമ്മദിന്റെ വിസ്താരം ഇന്ന് നടക്കും. ഒന്നാം സാക്ഷി റോയ് തോമസിന്റെ സഹോദരി രഞ്ചി തോമസിന്റെ വിസ്താരം പൂർത്തിയായി. എരഞ്ഞിപ്പാലം അഡീഷണൽ സെഷൻസ് കോടതിയിയിൽ രണ്ടു ദിവസങ്ങളിലായാണ് വിസ്താരം നടന്നത്. ബന്ധപ്പെട്ട അഭിഭാഷകരെ മാത്രം കോടതിമുറിയിൽ പ്രവേശിപ്പിച്ച് ‘ഇൻ കാമറ’യായി വിസ്താരം നടത്താനുള്ള കോടതി തീരുമാനത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് ഒന്നാം പ്രതി ജോളിയുടെ  അഭിഭാഷകൻ ബി എ ആളൂർ  സാക്ഷിയുടെ എതിർ വിസ്താരം  ഉപേക്ഷിച്ചു. അടച്ചിട്ട കോടതി മുറിയിൽ കേസ് നടത്തരുതെന്നും പഠനാർത്ഥം ജൂനിയർ അഭിഭാഷകരെയടക്കം  പ്രവേശിപ്പിക്കണമെന്നും  കാണിച്ച് നൽകിയ അപേക്ഷ കോടതി തള്ളി. ജോളി നൽകിയ അപേക്ഷയിൽ മാധ്യമങ്ങൾക്ക് കോടതി വളപ്പിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News