എസ്എസ്എൽസി പരീക്ഷ ഇന്ന് മുതൽ

എസ്എസ്എൽസി പരീക്ഷക്ക് ഇന്ന് തുടക്കമാകും. കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ‘ഫോക്കസ് ഏരിയ ‘ നിയന്ത്രണങ്ങൾ അടക്കം പിൻവലിച്ചാണ് ഇക്കുറി പരീക്ഷ. കഴിഞ്ഞ രണ്ട് വർഷങ്ങളിലും പാഠഭാഗങ്ങൾക്ക് ഫോക്കസ് ഏരിയ പരിഗണന നൽകിയിരുന്നു.  ആദ്യ ദിവസം രാവിലെ 9:30 മുതൽ 11:15 വരെ ഒന്നാം ഭാഷ -പാർട്ട് ഒന്ന് പരീക്ഷയാണ് നടക്കുക. മാർച്ച് 29നാണ് പരീക്ഷ അവസാനിക്കുന്നത്.

ഇത്തവണ 4,19,362 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. പ്രൈവറ്റായി 192 പേരും പരീക്ഷയെഴുതും. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561 പേർ പെൺകുട്ടികളുമാണ്. 2960 കേന്ദ്രങ്ങളിലാണ് പരീക്ഷ. ഗൾഫിൽ 518 പേരും ലക്ഷദ്വീപിൽ 289 വിദ്യാർത്ഥികളും പരീക്ഷയെഴുതും.എസ്എസ്എൽസി മൂല്യനിർണ്ണയം ഏപ്രിൽ 3 മുതൽ 26 വരെ 70 ക്യാമ്പുകളിലായി നടക്കും. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News