കെ.കവിതയെ ഇഡി ഇന്ന് ചോദ്യം ചെയ്യും

ദില്ലി മദ്യനയ അഴിമതിക്കേസില്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ മകളും ബി.ആര്‍.എസ് എംഎല്‍സിയുമായ കെ.കവിതയെ  ഇ ഡി ഇന്ന് ചോദ്യം ചെയ്യും.കവിതയുമായി അടുപ്പമുള്ള വ്യവസായി അരുൺ രാമചന്ദ്ര പിള്ളയെ മദ്യനയ കേസിൽ ഇ ഡി  അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കവിതയെ ഇ ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കവിതയെ അരുൺ പിള്ളയ്‌ക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യും എന്നാണ് സൂചന.ചോദ്യം ചെയ്യൽ മറ്റൊരു  ദിവസത്തേക്ക് മാറ്റണം എന്ന് കവിത ഇ ഡിയോട്  ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം,കവിതയുമായി അടുപ്പമുള്ള വ്യവസായിയാണ് അരുണ്‍ രാമചന്ദ്രപിള്ള. മദ്യ ലോബികള്‍ക്കും സര്‍ക്കാരിനുമിടയില്‍ ഇയാള്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്നാണ് ഇഡിയുടെ ആരോപണം. അഴിമതിയുടെ ഭാഗമായ ഇന്‍ഡോ സ്പിരിറ്റ് കമ്പനിയില്‍ അരുണ്‍ രാമചന്ദ്ര പിള്ളയുടെ പേരിലുള്ള ഓഹരികളുടെ യഥാര്‍ത്ഥ ഉടമസ്ഥ കവിതയാണെന്നും ഇ ഡി ആരോപിച്ചിട്ടുണ്ട്. സിബിഐ എടുത്ത കേസിലെ പതിനാലാം പ്രതിയാണ് അരുണ്‍. കേസുമായി ബന്ധപ്പെട്ട് ഇ ഡി നടത്തുന്ന പതിനൊന്നാമത്തെ അറസ്റ്റാണിത്. നേരത്തെ കേസിലെ മുഖ്യ സൂത്രധാരനായ മുംബൈ മലയാളി വ്യവസായി വിജയ് നായരും അറസ്റ്റിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News