കോട്ടയത്ത് കൊമ്പന്റെ പരാക്രമം: ഒടുവിൽ മയക്കുവെടി

ചങ്ങനാശേരിയിൽ ഉത്സവത്തിന് കൊണ്ടുപോയ ശേഷം വാഹനത്തില്‍ നിന്നിറക്കുന്നതിനിടെ ആന ഇടഞ്ഞു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ആനയെ തളയ്ക്കാനായത്. വാഴപ്പള്ളി മഹാദേവൻ എന്ന ആനയാണ് ഇടഞ്ഞത്. ബുധനാഴ്ച രാത്രി പത്തരയോടെ ചങ്ങനാശേരി തുരുത്തി ഈശാനത്തുകാവ് ക്ഷേത്രത്തിനു സമീപമാണ് സംഭവം.

ഉത്സവത്തിന്കൊണ്ടുപോകാനായി ലോറിയിലേക്ക് കയറ്റിയപ്പോഴാണ് ആന  ഇടഞ്ഞത്. അക്രമാസക്തനായ ആന ലോറിക്ക് കാര്യമായ നാശനഷ്ടം വരുത്തി. ആന ഇടഞ്ഞതോടെ എംസി റോഡിൽ വാഹനഗതാഗതം പൊലീസ് വ ഴിതിരിച്ചുവിട്ടു. മേഖലയിലെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. രാത്രി 12 മണിയോടെ എലിഫൻറ് സ്ക്വാഡ് സ്ഥലത്തെത്തിയാണ് ആനയെ മയക്കു വെടി വെച്ച് തളച്ചത്.

തുമ്പികൈ കൊണ്ട് സമീപത്തെ വൈദ്യുതി ലൈൻ വലിച്ചു പൊട്ടിച്ചതോടെ പ്രദേശം പൂർണമായി ഇരുട്ടിലായി. ഇടഞ്ഞതിനാൽ ആനയുടെ സമീപത്തേക്ക് പാപ്പാൻമാർക്ക് പോകുന്നതിനും പ്രയാസം നേരിട്ടു. രാത്രി ഏറെ വൈകി വെറ്റിനറി വിഭാഗം അധികൃതർ എത്തി മയക്കുവെടി  വെക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News