എഎപിയുടെ പുതുമുഖങ്ങൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

അരവിന്ദ് കെജ്രിവാളിൻ്റെ ദില്ലി സർക്കാറിലെ മന്ത്രിസഭാംഗങ്ങളായി സൗരഭ് ഭരദ്വാജും ആതിഷി മര്‍ലേനയും മന്ത്രിമാരായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. രണ്ടു പേരെയും മന്ത്രിസഭയിൽ ചേർക്കുന്നതിന് കഴിഞ്ഞ ദിവസം രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നു.

ഇരുവരുടേയും വകുപ്പുകൾ ഏതൊക്കെയാണ് എന്ന് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.  പൊതുമരാമത്ത് വകുപ്പും വൈദ്യുതിയും ആഭ്യന്തരവും നിലവിലെ എഎപി വ്യക്താവായ  സൗരഭ് ഭരദ്വാജിന് നൽകുമെന്നാണ് സൂചന. ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി അംഗമാണ് ആതിഷി. വിദ്യാഭ്യാസം, തൊഴിൽ, ടൂറിസം തുടങ്ങിയ സുപ്രധാന വകുപ്പുകൾ ആതിഷിക്ക് നൽകാനാണ് സാധ്യതകൾ.

ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിൻ എന്നിവരുടെ രാജിയെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് ആം ആദ്മി മന്ത്രിസഭയിലേക്ക് രണ്ട് പുതുമുഖങ്ങൾ  എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News