പ്രിയങ്കാ ഗാന്ധിയുടെ പിഎ വധഭീഷണി മുഴക്കിയതായി വനിതാ കോൺഗ്രസ് നേതാവ്

കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ പിഎയ്ക്ക് എതിരെ   ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവും ബിഗ് ബോസ് താരവുമായിരുന്ന അർച്ചനാ ഗൗതം. പ്രിയങ്കാ ഗാന്ധിയുടെ പി എ സന്ദീപ് സിങ്ങിനെതിരെ വധഭീഷണി മുഴക്കിയെന്നും ജാതിപ്പേര് വിളിച്ചെന്നും ആരോപണമുന്നയിച്ചാണ് അർച്ചനാ ഗൗതം പരാതി നൽകിയിരിക്കുന്നത് .

ഫെബ്രുവരി 26ന് ഛത്തീസ്ഗഡിലെ റായ്പൂരിൽ വച്ച് നടന്ന കോൺഗ്രസിന്റെ എൺപത്തിയഞ്ചാം  പ്ലീനറി സമ്മേളനത്തിനിടെയാണ് സംഭവമെന്ന് പരാതിയിൽ പറയുന്നു. പ്രിയങ്കാ ഗാന്ധിയുടെ ക്ഷണപ്രകാരമാണ് താൻ അവിടെ എത്തിയതെന്നും യോഗത്തിൽ വച്ച് പ്രിയങ്കാ ഗാന്ധിയെ കാണാൻ ശ്രമിച്ചതിനാണ് തനിക്ക് മോശം അനുഭവമുണ്ടായത് എന്നും അർച്ചന വ്യക്തമാക്കി. പ്രിയങ്കാ ഗാന്ധിയോട് സംസാരിക്കാൻ സമയം ചോദിച്ചപ്പോൾ വിസമ്മതിച്ചു എന്നും തങ്ങൾക്കെതിരെ സന്ദീപ് സിംഗ് ജാതീയമായ വാക്കുകളും അസഭ്യമായ ഭാഷയും ഉപയോഗിച്ചെന്നും അർച്ചന ആരോപണം ഉയർത്തി . ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ആരോപണം.

സംഭവം ചൂണ്ടിക്കാട്ടി അർച്ചനയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വധഭീഷണി മുഴക്കിയതും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതിനുമടക്കമുള്ള കേസുകളാണ് ഇയാൾക്കെതിരെ എടുത്തിരിക്കുന്നത്. ഉത്തർപ്രദേശിലെ മീററ്റിലെ പർഥപുർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്.  അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News