ഉലകിനെയും ഉയിരിനെയും മാറോടണച്ച് നയൻസും വിഘ്‌നേഷും: ചിത്രം ഏറ്റെടുത്ത് ആരാധകർ  

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് വിഘ്നേഷ് ശിവനും നയൻതാരയും. സോഷ്യൽ മീഡിയയിലൂടെ ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട് വിഘ്നേഷ്. ഇരുവരും മക്കളുമായ എയർപോർട്ടിലെത്തുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

തങ്ങളുടെ ഉലകിനെയും ഉയിരിനെയും നെഞ്ചോടു ചേർത്ത് മുംബൈ വിമാനത്താവളത്തിൽ   കാറിൽ നിന്നിറങ്ങുകയാണ് താരങ്ങൾ. മാധ്യമങ്ങളെ നോക്കി കൈവീശുന്നുണ്ട് നയൻതാര. കുട്ടികളുടെ മുഖം ഇരുവരും മറച്ചുപിടിച്ചിരിക്കുകയാണ്.

ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ജവാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മുംബൈയില്‍ എത്തിയതായിരുന്നു നയന്‍താര. അതിനുശേഷം ചെന്നൈയിലേക്ക് മടങ്ങുമ്പോഴാണ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.

അതേസമയം,  പൊങ്കൽ, ദീപാവലി, ക്രിസ്മസ് എന്നീ വിശേഷ ദിവസങ്ങളിൽ കുട്ടികൾക്കൊപ്പമുള്ള ചിത്രങ്ങൾ വിഘ്നേഷ് പങ്കുവച്ചിരുന്നു. എന്നാൽ അന്നും കുട്ടികളുടെ മുഖം ഇമോജികൾ ഉപയോഗിച്ച് മറച്ചു വയ്ക്കുകയാണ് ചെയ്തത്.

ഒക്‌ടോബർ 9നാണ് നയൻതാരയും വിഘ്‌നേഷും തങ്ങളുടെ ഇരട്ടകുട്ടികളായ ഉയിരിനെയും ഉലകത്തെയും സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയത്.

“നയനും ഞാനും അമ്മയും അപ്പയും ആയി. ഇരട്ടക്കുട്ടികളാൽ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ പ്രാർത്ഥനകളും, പൂർവ്വികരുടെ അനുഗ്രഹങ്ങളും, നന്മകളും ചേർന്ന്, അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തിൽ വന്നിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും എല്ലാവരുടെയും അനുഗ്രഹം വേണം. ജീവിതം കൂടുതൽ ശോഭയുള്ളതും മനോഹരവുമാണ്,” വിഘ്നേഷ് കുറിച്ചതിങ്ങനെയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News